Oxygen – ഓക്സിജൻ

ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി താണ്ഡവമാടി ക്കൊണ്ടിരിക്കുകയാണ്. രോഗികൾ മതിയായ ഓക്സിജൻ ലഭിക്കാതെ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥയെക്കുറിച്ചാണ് ഈ കവിത . ഓക്സിജൻ എന്നൊരാ വാതകത്തെപ്പറ്റി ക്ലാസ്സെടുത്തു മാഷ് പറഞ്ഞു തന്നു പ്രാണവായു വാം ഇതുണ്ട് സുലഭമായ് ഭൂമിയിൽ ശ്വസനം ചെയ്യുവാൻ വേണമീ ഓക്സിജൻ കാലചക്രം മെല്ലെ തിരിഞ്ഞിങ്ങു വന്നപ്പോൾ ശാസ്ത്രങ്ങളൊക്കെ പഠിച്ചവർ കേമരായ് മനുഷ്യ ശരീരവും ബഹിരാകാശ വും കൈപ്പിടിയിലെന്നോർത്തു ഞെളിഞ്ഞിരുന്നു. ഈ ഊഴിയെപ്പോലും ഒരു നിമിഷാർദ്ധത്തിൽ തവിടുപൊടിയാക്കുവാൻ കെൽപ്പു നേടി സ്വന്തം സുഖത്തിനായെന്തും […]

Oxygen – ഓക്സിജൻ Read More »

വിഷു – Vishu

പ്രളയവും മഹാമാരിയും താണ്ഡവമാടിയിട്ടും തളരാതെ നിൽക്കുന്ന ജനങ്ങൾക്കു വേണ്ടി നൻമ ആശംസിച്ചു കൊണ്ട് വിടർന്നു നിൽക്കുന്ന കണിക്കൊന്ന പൂവുകൾ . 2021 ലെ ഈ വിഷു എല്ലാവർക്കും നല്ലതാകട്ടെ എന്ന് ആശംസിക്കുന്നു.

വിഷു – Vishu Read More »

ഭാഗ്യദേവത – Bhagyadevatha

തന്റെ കൈയിൽ മറ്റൊരാൾ പറഞ്ഞു വച്ച ലോട്ടറിക്ക് 6 കോടി രൂപ സമ്മാനം അടിച്ചിട്ടും ടിക്കറ്റ് വില മാത്രം വാങ്ങി അത് അയാൾക്ക് തന്നെ നൽകിയ സ്മിജ യുടെ സൻമനസ്സിനാണ് ഈ കവിത

ഭാഗ്യദേവത – Bhagyadevatha Read More »

രക്ഷകൻ – Rakshakan

വടകരയിൽ ഇരു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ബോധരഹിതനായ് താഴേയ്ക്കു വീഴുന്ന യുവാവിനെ മനസ്സാന്നിദ്ധ്യം ഒന്നു കൊണ്ടു മാത്രം രക്ഷിച്ച മഹാമനസ്കൻ , ഇന്നും മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്നു. ആ രക്ഷകനെപ്പറ്റി ഞാൻ എഴുതിയതാണ് ഈ കവിത.

രക്ഷകൻ – Rakshakan Read More »

വൈകിയെത്തുമ്പോൾ – Vaiki Ethumpol

കവിത വൈകിയെത്തുമ്പോൾ അച്ഛൻ , എന്നും എല്ലാ ഭാരങ്ങളും സ്വന്തം ചുമലിൽ സ്വയം ഏൽക്കുന്നവൻ. മൗനമവലംബിക്കുമ്പോഴും തഴയപ്പെടുന്നവൻ. ആ അച്ഛനെ കുറിച്ചാണ് ഈ കവിത.

വൈകിയെത്തുമ്പോൾ – Vaiki Ethumpol Read More »

അമ്മ – Amma

ജീവിച്ചിരിക്കുമ്പോൾ ഒരിയ്ക്കലും നാം മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒരു പ്രതിഭാസമാണ് അമ്മ . അവരുടെ കാലശേഷം മാത്രമേ അതിനെക്കുറിച്ച് നാം ചിന്തിക്കുകയെങ്കിലും ചെയ്യൂ. അതാണ് ഈ കവിതയിലെ പ്രതിപാദ്യം.

അമ്മ – Amma Read More »

തലചായ്കുവാനൊരിടം – Thala Chaikkuvanoridam

തല ചായ്ക്കുവാനൊരിടത്തിനായി സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ദമ്പതികളുടെ മക്കൾ ഇന്ന് അനാഥരാണ്. അവർക്കു വേണ്ടിയുള്ളതാണ് ഈ കവിത.

തലചായ്കുവാനൊരിടം – Thala Chaikkuvanoridam Read More »