School – സ്ക്കൂൾ
കൊറോണവ്യാപനം രൂക്ഷമായതിനാൽ കുട്ടികളെത്തപ്പെടാതെ അടച്ചിടപ്പെടേണ്ടി വന്ന സ്ക്കൂളുകളുടെ സങ്കടം ആരുമറിയാതെ പോകുന്നു. ആ കെട്ടിടങ്ങൾ പരസ്പരം അവരുടെ ദു:ഖങ്ങൾ പങ്കുവെയ്ക്കുന്നു. സ്കൂൾ “ദേ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്നു. അതിനാൽ ലോക്ക്ഡൗൺ നീണ്ടു പോകാനാ സാധ്യത. ഇനി അഥവാ ഇളവുകൾ കൊടുത്താൽ തന്നെ നമ്മുടെ ഗതി ഇങ്ങനെയൊക്കെ തന്നെയായിരിക്കും. ഇപ്പോൾ കുട്ടികളൊക്കെ വീട്ടിൽ തന്നെ ഇരുന്നാ പഠിക്കുന്നത് . ഒരു മൊബൈൽ ഫോൺ മതിയത്രേ പഠിക്കാൻ . ടീച്ചേഴ്സിനെയൊക്കെ വീട്ടിനകത്ത് ഇരുന്നു തന്നെ കാണാൻ പറ്റുമത്രേ . […]