ഓണം – Onam
മലയാളികൾ എന്നും അഭിമാനപൂർവ്വം കൊണ്ടാടുന്ന ഉൽസവമാണ് ഓണം ജാതി മത വ്യത്യാസങ്ങൾ മറന്ന് മാലോകരെല്ലാരും ഒരുപോലെ മഹാബലി ചക്രവർത്തിയെ വരവേൽക്കാൻ ഓണം ആഘോഷിക്കുന്നു അത്തപ്പൂക്കളമിട്ട മുറ്റത്തോണവെയിൽ ചായം പൂശി ഓണക്കോടിയുടുത്തു പ്രജകൾ ഓണ സദ്യയൊരുക്കി വച്ചു ഊഞ്ഞാലിലൂഞ്ഞാലിലാടി വന്നു കുട്ടികൾ തിരുവാതിര, പുലിക്കളികൾ അണിയിച്ചൊരുക്കി മലയാളം ഓണമായ് പൊന്നോണമായ് തിരുവോണമായ് മലയാളക്കരയിലിന്നു ൽ സവമായി ഓണത്തുമ്പികൾ പാറിപ്പാറി പൂക്കളിൽ തേനുണ്ടിടുമ്പോൾ ഇളം കാറ്റിൽ തലയാട്ടി തുമ്പയും മുക്കുറ്റിയും കൊയ്ത്തുപാട്ടിന്നീണവും വള്ളംകളിയുടെ താളവും ഒത്തുചേർന്നു കേരളക്കര ഒരുങ്ങി നിന്നു […]