Stories

Thettukal Thiruthumbol – തെറ്റുകൾ തിരുത്തുമ്പോൾ

വൃദ്ധ സദനങ്ങളിൽ താമസിക്കുന്ന ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ വരവിനായി കാത്തിരിക്കുകയാണ്. തെറ്റുകൾ തിരുത്തുമ്പോൾ “മോളേ ഇന്ന് നിൻറെ ബർത്ത് ഡേ അല്ലേ ,സ്കൂളിൽ കൊണ്ടുപോകാനുള്ള സ്വീറ്റ്സ് മറക്കാതെ എടുത്തുകൊണ്ടു പോണേ.”അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. “ശരി അമ്മേ”  യൂണിഫോം ധരിക്കുന്നതിനിടയിൽ അവൾ മറുപടി പറഞ്ഞു. അപ്പോഴേക്കും അച്ഛനും ഓഫീസിൽ പോകാൻ റെഡിയായി വന്നു. ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ മധുരം കഴിക്കാൻ വേണ്ടി ഒരു ലഡ്ഡു കൂടെ അമ്മ വിളമ്പിത്തന്നു . “പിറന്നാൾ ആയിട്ട് ഒരു അല്പം […]

Thettukal Thiruthumbol – തെറ്റുകൾ തിരുത്തുമ്പോൾ Read More »

Iniyenthu – ഇനിയെന്ത്

പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ട് എല്ലാം നഷ്ടമായിട്ട് അവശേഷിക്കുന്നവരുടെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന സത്യം നാം മനസ്സിലാക്കണം ഇനിയെന്ത്? നല്ല മനോഹരമായ ഒരു ഗ്രാമം . മലയുടെ മുകളിൽ നിന്നും വെള്ളിനൂൽ പോലെ കുണുങ്ങിയൊഴുകുന്ന അരുവി. പച്ചപ്പുമൂടിയ മലനിരകൾ . അവിടവിടെയായിപഞ്ഞിക്കെട്ടുകൾ പോലെ മലകളെ മുട്ടിയുരുമ്മി നില്ക്കുന്ന വെൺമേഘങ്ങൾ . സൂര്യൻ ഉദിച്ചു വരുമ്പോൾ മഞ്ഞുകണങ്ങൾ പതിയെ യാത്ര ചൊല്ലുകയായിരുന്നു അധികനാളായില്ല ഇവിടെ സ്ഥലം വാങ്ങി വീട് വെച്ചിട്ട് . ബാങ്കിൽ നിന്നും ലോണെടുത്താണ് വീട് വച്ചത്. നാട്ടിൽ കൂലിപ്പണിക്ക്

Iniyenthu – ഇനിയെന്ത് Read More »

Pakaramaavila onnum – പകരമാവില്ല ഒന്നും

ഉള്ളപ്പോൾ ഒന്നിന്റെയും വില നാം അറിയില്ല. നഷ്ടപ്പെടുമ്പോൾ മാത്രമേ വിലമതിക്കാൻ പറ്റാത്തതായിരുന്നു അത് എന്ന് നാം മനസ്സിലാക്കുകയുള്ളൂ. അപ്പോഴേയ്ക്കും എല്ലാം വൈകിപ്പോയിരിക്കും. അതിനിട വരുത്താതിരിക്കുക. പകരമാവില്ല ഒന്നും പ്രഭാതമായി എന്ന് വിളിച്ചോതിക്കൊണ്ട് ദൂരെയെവിടെനിന്നോ പൂവൻ കോഴിയുടെ കൂവൽ കേൾക്കാം.  സൂര്യ കിരണങ്ങൾ മെല്ലെ മെല്ലെ  ഭൂമിയെ തഴുകുമ്പോൾ കിളികൾ മരച്ചില്ലകളിലിരുന്ന് സംഗീതമാലപിക്കുകയായിരുന്നു . കാലുകൾക്ക് വലിയ സന്തോഷമായി. ഇനിയിപ്പോൾ യാത്ര തുടങ്ങാം. എന്തെല്ലാം മനോഹരമായ കാഴ്ചകളാണ് പ്രകൃതിയിലുള്ളത്. അതൊക്കെ കണ്ടു രസിച്ചു അങ്ങനെ നടക്കണം. അങ്ങനെ ഒത്തിരി

Pakaramaavila onnum – പകരമാവില്ല ഒന്നും Read More »

School – സ്ക്കൂൾ

കൊറോണവ്യാപനം രൂക്ഷമായതിനാൽ കുട്ടികളെത്തപ്പെടാതെ അടച്ചിടപ്പെടേണ്ടി വന്ന സ്ക്കൂളുകളുടെ സങ്കടം ആരുമറിയാതെ പോകുന്നു. ആ കെട്ടിടങ്ങൾ പരസ്പരം അവരുടെ ദു:ഖങ്ങൾ പങ്കുവെയ്ക്കുന്നു. സ്കൂൾ “ദേ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്നു. അതിനാൽ ലോക്ക്ഡൗൺ നീണ്ടു പോകാനാ സാധ്യത. ഇനി അഥവാ ഇളവുകൾ കൊടുത്താൽ തന്നെ നമ്മുടെ ഗതി ഇങ്ങനെയൊക്കെ തന്നെയായിരിക്കും. ഇപ്പോൾ കുട്ടികളൊക്കെ വീട്ടിൽ തന്നെ ഇരുന്നാ പഠിക്കുന്നത് . ഒരു മൊബൈൽ ഫോൺ മതിയത്രേ പഠിക്കാൻ . ടീച്ചേഴ്സിനെയൊക്കെ വീട്ടിനകത്ത് ഇരുന്നു തന്നെ കാണാൻ പറ്റുമത്രേ .

School – സ്ക്കൂൾ Read More »

ഭൂമിയുടെ പ്രാർത്ഥന – Bhoomiyude Prarthana

അടിക്കടിയുണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ വിഷമം കൊള്ളുന്ന ഭൂമിയുടെ വേദന നമ്മൾ മനുഷ്യർ മനസ്സിലാക്കാൻ ഇനിയും വൈകാൻ പാടില്ല.          അത്യുഷ്ണം ,പ്രളയം , കാട്ടുതീ ,ഭൂചലനം, സുനാമി , മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, വരണ്ടുണങ്ങി കിടന്നു  വെള്ളത്തിൻറെ കണികപോലും എത്തിനോക്കാതിരുന്ന സ്ഥലങ്ങളിൽ  പ്രളയം,ഐസ് മൂടി കിടന്ന സ്ഥലങ്ങളിൽ  ഇരുമ്പു  മേൽക്കൂരകൾ വരെ ഉരുകുന്ന ചൂട് . “ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ നീ എന്തൊരു മാറ്റമാണ് നിനക്ക്,    എങ്ങനെ മനുഷ്യനും മറ്റു ജീവജാലങ്ങളും നിന്നിൽ ഇനി ജീവിക്കും?” ഭൂമിയുടെ മാറ്റം കണ്ടു

ഭൂമിയുടെ പ്രാർത്ഥന – Bhoomiyude Prarthana Read More »

പ്രായശ്ചിത്തം – Prayashchitham

സ്വന്തം സുഖങ്ങളെല്ലാം ത്യജിച്ച് കുടുംബത്തിനു വേണ്ടി മാത്രം ത്യാഗമനുഷ്ഠിക്കുന്ന അച്ഛന്റെ വലിയ മനസ്സ് നമ്മൾ കാണാൻ വൈകരുത്. പ്രായശ്ചിത്തം അച്ഛൻ , ആ വാക്ക് കേൾക്കുമ്പോൾ തന്നെ  അറപ്പും വെറുപ്പുമാണ് .എന്തിനാണ് തനിക്ക് ഇങ്ങനെ ഒരാൾ .അച്ഛനെക്കുറിച്ച് നേരിയ ഒരു ഓർമ്മയെ തനിക്ക് ഉള്ളൂ. താൻ കുഞ്ഞായിരിക്കുമ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ  അച്ഛൻ ലീവിന് വീട്ടിൽ വന്നിരുന്നുള്ളൂ.വരുമ്പോൾ  കൈനിറയെ മിഠായിയും പിന്നെ ഉടുപ്പുകളും ഒക്കെ കൊണ്ടുവരുമായിരുന്നു. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അച്ഛൻ വീട്ടിൽ ഉണ്ടാവുകയുള്ളൂ

പ്രായശ്ചിത്തം – Prayashchitham Read More »

വ്യാമോഹം – Vyamoham

സ്വന്തം വീട്ടിലെ സുഖ സൗകര്യങ്ങളിൽ പോരായ്മ കാണുന്ന വർ മനസ്സിലാക്കുക ആ സുഖങ്ങളുടെ വില വളരെ വലുതാണ്. അതു മനസ്സിലാക്കാൻ നമ്മൾ വൈകരുത്. ആ ചെറിയ വീടിൻറെ ചുമരിൽ ഒരു കൊളുത്തിൽ ഇങ്ങനെ തൂങ്ങിക്കിടക്കുക. എപ്പോഴെങ്കിലും ആരെങ്കിലും ഒന്ന് പുറത്തു കൊണ്ടു പോയാലായി. ആ വീട്ടുകാരോടൊപ്പം മാത്രമേ പുറത്തു പോകാൻ പാടുള്ളൂ. ആ വീട്ടിലെ വഴക്കുകളും പിണക്കങ്ങളും പിന്നെ എന്നും ആ വീട്ടിൽ ഉള്ളവരോട് മാത്രം ഇടപഴകിയും മടുത്തു. ഇതിനകത്തെ ജീവിതം മഹാ ബോറാണ്. എത്ര സുന്ദരമായ

വ്യാമോഹം – Vyamoham Read More »

Mahabali Online – മഹാബലി ഓൺലൈൻ

ഈ ഓണത്തിന് ആഘോഷങ്ങളെല്ലാം ഓൺലൈനാക്കി കൊറോണയെ തുരത്താം. വാട്ട്സ് ആപ്പ് സന്ദേശമാണ്. ഒരു അൺനോൺ നമ്പറിൽ നിന്നുമുള്ളതാണ്. ഒട്ടും തന്നെ പരിചയമില്ല. മഹാബലിയെപ്പോലെയുള്ള ഒരാളിന്റെ മുഖചിത്രമാണ് പ്രൊഫൈൽ ഫോട്ടോ ആയി കൊടുത്തിരിക്കുന്നത്. അവൻ സന്ദേശം നോക്കി. നമുക്ക് ഒരു പുതിയ മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ട്. എല്ലാവരെയും നമുക്കിപ്പോൾ നേരിട്ട് കാണാനും മിണ്ടാനുമൊക്കെ പറ്റുന്നുണ്ട്. പണ്ട് ആണ്ടിലൊരിക്കൽ തിരുവോണ നാളിലേ പ്രജകളെ കാണാൻ നമുക്ക് പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ ആ വിഷമം മാറി. എപ്പോൾ വേണമെങ്കിലും പ്രജകളെ കാണാം. ഇനി

Mahabali Online – മഹാബലി ഓൺലൈൻ Read More »