Poems

ഓണം – Onam

മലയാളികൾ എന്നും അഭിമാനപൂർവ്വം കൊണ്ടാടുന്ന ഉൽസവമാണ് ഓണം ജാതി മത വ്യത്യാസങ്ങൾ മറന്ന് മാലോകരെല്ലാരും ഒരുപോലെ മഹാബലി ചക്രവർത്തിയെ വരവേൽക്കാൻ ഓണം ആഘോഷിക്കുന്നു അത്തപ്പൂക്കളമിട്ട മുറ്റത്തോണവെയിൽ ചായം പൂശി ഓണക്കോടിയുടുത്തു പ്രജകൾ ഓണ സദ്യയൊരുക്കി വച്ചു ഊഞ്ഞാലിലൂഞ്ഞാലിലാടി വന്നു കുട്ടികൾ തിരുവാതിര, പുലിക്കളികൾ അണിയിച്ചൊരുക്കി മലയാളം ഓണമായ് പൊന്നോണമായ് തിരുവോണമായ് മലയാളക്കരയിലിന്നു ൽ സവമായി ഓണത്തുമ്പികൾ പാറിപ്പാറി പൂക്കളിൽ തേനുണ്ടിടുമ്പോൾ ഇളം കാറ്റിൽ തലയാട്ടി തുമ്പയും മുക്കുറ്റിയും കൊയ്ത്തുപാട്ടിന്നീണവും വള്ളംകളിയുടെ താളവും ഒത്തുചേർന്നു കേരളക്കര ഒരുങ്ങി നിന്നു […]

ഓണം – Onam Read More »

അദ്ധ്യാപകൻ – ADHYAPAKAN

സെപ്റ്റംബർ 5 അദ്ധ്യാപകദിനം. ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ അദ്ധ്യാപകർ നടത്തുന്ന പ്രയത്‌നം എത്ര പ്രശംസിച്ചാലും മതിയാവില്ല. ആദ്യാക്ഷരം എന്റെ നാവിൽ കുറിച്ചൊരാ ഗുരുനാഥനെ വണങ്ങുന്നിതാ ഞാൻ , ആദ്യാക്ഷരം ‘അ’ എന്നു പഠിപ്പിച്ച അദ്ധ്യാപകനെ ഞാനോർക്കുന്നു ഇന്നും . എന്നെ ഞാനാക്കുവാൻ അക്ഷീണം പ്രയത്നിച്ച ഗുരുനാഥൻമാരിന്നുമുള്ളിലുണ്ട് , ഒന്നു തിരിഞ്ഞു നോക്കുമ്പോൾ ഞാനറിയുന്നു എത്ര മഹത്തുക്കളായവരാണവർ. നേർവഴി കാട്ടി നടത്തുവാനവരെത്ര അടവുകൾ പയറ്റിയീ നമ്മിലേയ്ക്ക് , ആഗുരുനാഥൻമാരെ വണങ്ങുന്നു ഈ വരികൾ അവർക്കർച്ചനയാവട്ടെ .

അദ്ധ്യാപകൻ – ADHYAPAKAN Read More »

ഒരു സ്വാതന്ത്ര്യ ഗീതം – Oru Swathanthriya Geetham

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത് നമുക്ക് നേടിത്തന്ന ധീരന്മാരെ നമ്മൾ മറക്കാതിരിക്കുക. വന്ദേമാതരം സ്വതന്ത്ര ഭാരതം അഖണ്ഡ ഭാരതം ഒരൊറ്റ ഭാരതം സ്വാതന്ത്ര്യത്തിന്നുൽസവത്തിന്നമൃതു നാം നുകർന്നിടു മ്പോൾ ഓർക്കണം നമുക്കു വേണ്ടി ത്യാഗം ചെയ്ത ധീരൻമാരെ ജീവനും ശരീരവും ഈ രാജ്യത്തിനായ് നൽകിയോർ സ്വാതന്ത്ര്യത്തിൽ പരം മറ്റൊരമൃതു വേണ്ടെന്നോതിയോർ കൈകൾ കോർത്ത് കൈകൾ കോർത്ത് നമ്മളൊപ്പം നിൽക്കണം അഖണ്ഡ ഭാരതം പടുത്തുയർത്തുവാൻ ശ്രമിക്കണം ഇവിടെയാണ് ഇവിടെയാണ് ഇവിടെയാണിവിടെയാണിവിടെയാണ് ഇവിടെ ഈ ഭാരതത്തിലാണ് ജനസ്വാതന്ത്യം.

ഒരു സ്വാതന്ത്ര്യ ഗീതം – Oru Swathanthriya Geetham Read More »

നഞ്ചിയമ്മ – Nanjiyamma

പ്രകൃതിയിലെ നിഷ്ക്കളങ്കമായ സംഗീതത്തിന്റെ ഉത്തമ ഉദാഹരണമാണ് നഞ്ചിയമ്മയുടെ പാട്ട്. അത്തരമൊരു വ്യക്തിക്ക് ദേശീയ അവാർഡ് കിട്ടിയതിൽ നാമേവരും അഭിമാനിക്കേണ്ടതാണ്. നഞ്ചിയമ്മ പാടും പാട്ടിലുണ്ട് സംഗീതം പ്രകൃതിയോടിണങ്ങിയ കാടിന്റെ സംഗീതം. ഉള്ളിന്റെ ഉള്ളിലോ, ഹൃദയത്തിലോ അത് ആഴത്തിൽ പതിഞ്ഞിറങ്ങുന്നു. നമ്മെ മറന്നു നാം അതിനൊപ്പം ചുവടു വയ്ക്കും. നിഷ്ക്കളങ്കയായൊരു ആദിവാസി പുറം ലോകത്തെ മായകൾ അറിയാത്ത വർ ഉള്ളു തുറന്നു പാടുന്ന കേൾക്കുമ്പോൾ അറിയാതെ ഹൃദയം അലിഞ്ഞു പോകും നമ്മെ മറന്നു നാം അതിനൊപ്പം ചുവടു വയ്ക്കും തീപ്പുകയൂതിയ

നഞ്ചിയമ്മ – Nanjiyamma Read More »

DRAUPADI MURMU – ദ്രൗപദി മുർമു

ആദിവാസി ഗോത്രവിഭാഗത്തിൽ നിന്നും ആദ്യമായി ഒരു വനിത ഇൻഡ്യൻ രാഷ്ട്രപതിയായപ്പോൾ നമ്മുടെ ചരിത്രം തന്നെ ഇവിടെ തിരുത്തിക്കുറിക്കപ്പെടുകയാണ്. ഇതാണ് ഭാരതം , ഇതെന്റെ ഭാരതം ആദിവാസി ഗോത്ര വനിത രാഷ്ട്രപതി പദത്തിലെത്തി ലോകം മുഴുവനാദരിക്കും നാരിയായി വാണിടുന്നൊരെന്റെ ഭാരതം ഇതെന്റെ ഭാരതം ഇതെന്റെ ഭാരതം. ആദിവാസി മഹിളയായ ദ്രൗപദി മുർമുവിന്ന് ഭാരതത്തിൻ രാഷ്ട്ര പതിയായ് വിരാജിച്ചിടുമ്പോൾ ഗാന്ധിജി വിഭാവനം ചെയ്തൊരാ സ്വപ്നമിതാ യാഥാർത്ഥ്യമായി മുന്നിൽ അവതരിച്ചു നിന്നിടുന്നു ഒരിയ്ക്കലും മറക്കുകില്ലൊരിക്കലും മറക്കുകില്ല ഭാരതത്തിൻ ചരിത്രം തിരുത്തിക്കുറിച്ചൊരാ വനിതയെ

DRAUPADI MURMU – ദ്രൗപദി മുർമു Read More »

Vande Matharam – വന്ദേമാതരം

രാജ്യത്തിനായ് ജീവത്യാഗം ചെയ്ത ധീരസൈനികർക്ക് പ്രണാമം വന്ദേമാതരം വിട പറയുവാൻ മനസ്സില്ല ഞങ്ങൾക്ക്, ഈ ഭാരതാംബയെ സേവിച്ചു മതിയായില്ല ഞങ്ങൾക്ക്, ഒടുവിലെ ശ്വാസവും ഉള്ളിലേയ്ക്കെടുക്കുമ്പോൾ, ‘വന്ദേമാതരം” മാത്രമേ ഉള്ളിൽ ഉള്ളൂ. തീഗോളമായ് ഞങ്ങൾ നിപതിക്കുമ്പോഴും, ഒരു തുള്ളി ദാഹജലം പോലും കിട്ടിയില്ലെങ്കിലും, സ്വന്തം രാജ്യത്തിനായ് ഉഴിഞ്ഞു വച്ചൊരീ ജീവിതം, ഈ ഭാരത മണ്ണിൽ തന്നെ അലിയേണം എന്നുള്ളതാണഭിലാഷം. നിങ്ങളുടെ രക്ഷക്കുവേണ്ടിയല്ലേ ഞങ്ങൾ, ഊണും ഉറക്കവുമില്ലാതെ കാവലായ് നിന്നത്, പൂക്കളർപ്പിക്കാൻ കഴിഞ്ഞില്ല എങ്കിലും, അധിക്ഷേപിക്കരുതിനിയെങ്കിലും ഞങ്ങളെ . തളരാതെ

Vande Matharam – വന്ദേമാതരം Read More »

Mullaperiyar Dam – മുല്ലപ്പെരിയാർ ഡാം

ഓരോ മഴക്കാലവും നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു പേരാണ് മുല്ലപ്പെരിയാർ ഡാം . എന്തു സംഭവിക്കും എന്നറിയാതെ താങ്ങാനാവാത്ത ഭാരവും ചുമന്ന് ഇപ്പോഴും ആ ഡാം അങ്ങനെ നിൽക്കുകയാണ് ഓരോ മഴക്കാലവും ഓർമ്മിപ്പിക്കുന്നു ,  മുല്ലപ്പെരിയാർ എന്ന നാമം ,  വാർത്തകളിൽ  ഇടം നേടുന്നു  പിന്നെയോ , വാശിയേറും അന്തിചർച്ചയാകുന്നു . ഓരോരോ കക്ഷിയും ന്യായാന്യായങ്ങൾ നിരത്തുന്നു , ഒടുവിൽ വാക്കേറ്റവും പഴിചാരലും മിച്ചമായ് , പ്രസ്താവനകളും ചർച്ചകളും പിന്നെ ,  നീളുന്നു  വാദങ്ങൾ കോടതിക്കുള്ളിലും . വാദിച്ചു

Mullaperiyar Dam – മുല്ലപ്പെരിയാർ ഡാം Read More »

Kuda – കുട

ഒരു ജന്മം മുഴുവൻ വെയിലും മഴയും കൊള്ളാതെ നമ്മളെ പരിരക്ഷിച്ചാലും ഒടുവിൽ ആവതില്ലാതായി മാറുമ്പോൾ വെറും ആക്രിയായിത്തീർന്ന കുടയുടെ ദുഃഖം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു കുട,നിങ്ങളെ രക്ഷിച്ചു ഞാനെന്നും വെയിലും മഴയും കൊള്ളാതെ കാക്കുന്നു എൻറെ കാൽ പിടിച്ചന്നു നിങ്ങൾ നടന്നില്ലേ പോയ വഴിയെല്ലാം ഞാൻ കൂട്ടായിരുന്നില്ലേ . നിങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ലോ ഞാൻ എൻറെ വയ്യായ്കകൾ അവഗണിച്ചു കുംഭ മീനങ്ങളിലെ ചൂട് വകവെച്ചില്ല കർക്കിടകത്തിലെ മഴയും നോക്കിയില്ല. മഴയും വെയിലുമേറ്റെൻറെ നിറം മങ്ങി കാലുകൾക്കോ ബലം

Kuda – കുട Read More »

Ambal Vasantham – ആമ്പൽ വസന്തം​

കോട്ടയം ജില്ലയിലെ മലരിക്കലിൽ പാടങ്ങൾ തോറും വിരിഞ്ഞു നിൽക്കുന്ന ആമ്പൽപ്പൂക്കളൊരുക്കുന്ന വസന്തത്തിന്റെ നയന മനോഹര ദൃശ്യങ്ങളിലേയ്ക്കുള്ള ഒരു യാത്ര ആമ്പൽ പൂവുകൾ  വിടർന്നു നിൽക്കുന്നു കണ്ണെത്താദൂരമീ പാടങ്ങളിൽ കോട്ടയം ജില്ലയിൽ മലരിക്കലിൽ ചുവന്ന ഇതളുകൾ കാറ്റിലിളകുമ്പോൾ കുഞ്ഞോളങ്ങളിൽ സൂര്യൻ തിളങ്ങുമ്പോൾ വസന്തം വിരുന്നെത്തി പാടങ്ങളിൽ എണ്ണ തേച്ചു മിനുക്കിയ തളിക പോൽ ആമ്പലിലകൾ വെള്ളത്തിലിളകുമ്പോൾ പച്ച തളികകൾ നിരത്തി വച്ചിട്ടാ കച്ചോടക്കാരൻ മറഞ്ഞിരിക്കുന്നുവോ ആരുമറിയാതൊളിച്ചിരിക്കുന്നു വോ പുലർ വെയിൽ നാളങ്ങൾ പതുങ്ങിയെത്തുമ്പോൾ ചുവന്ന പൂത്തിരി കത്തുന്ന പോലാ

Ambal Vasantham – ആമ്പൽ വസന്തം​ Read More »

നഴ്സ് – Nurse

നഴ്സുമാർ – ഭൂമിയിലെ മാലാഖമാർ . ഈ മഹാമാരിയുടെ കാലത്ത് അവർ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണ്. നിങ്ങൾക്കായെന്നും ഹൃദയം കൊണ്ട് ഞങ്ങൾ നേഴ്സ്സുമാർ നൽകുന്നു ജീവാമൃതം വേദനയിൽ പുളയും നിങ്ങൾ തന്നരികിൽ ആശ്വാസവുമായി നിൽപ്പൂ ഞങ്ങൾ പി പി ഇ കിറ്റിന്റെ ഉള്ളിൽ ഞങ്ങൾ ദാഹജലം പോലും കിട്ടാതെ വരളുന്നു. ദൂരെ ഞങ്ങൾക്കായ് പ്രാർത്ഥന ഏകുന്ന സ്വന്തം കുടുംബത്തെ ഓർക്കുന്നതേയില്ല. നിങ്ങളെ രക്ഷിച്ചു യാത്രയാക്കീടുമ്പോൾ ഉള്ളിലായ് നിർവൃതിക്കൊള്ളുന്നു ഞങ്ങൾ പറയുവാനാവാത്തൊരാ അ നുഭൂതിയിൽ പല നൊമ്പരങ്ങളും ഞങ്ങൾ

നഴ്സ് – Nurse Read More »