കോട്ടയം ജില്ലയിലെ മലരിക്കലിൽ പാടങ്ങൾ തോറും വിരിഞ്ഞു നിൽക്കുന്ന ആമ്പൽപ്പൂക്കളൊരുക്കുന്ന വസന്തത്തിന്റെ നയന മനോഹര ദൃശ്യങ്ങളിലേയ്ക്കുള്ള ഒരു യാത്ര
ആമ്പൽ പൂവുകൾ വിടർന്നു നിൽക്കുന്നു
കണ്ണെത്താദൂരമീ പാടങ്ങളിൽ
കോട്ടയം ജില്ലയിൽ മലരിക്കലിൽ
ചുവന്ന ഇതളുകൾ കാറ്റിലിളകുമ്പോൾ
കുഞ്ഞോളങ്ങളിൽ സൂര്യൻ തിളങ്ങുമ്പോൾ
വസന്തം വിരുന്നെത്തി പാടങ്ങളിൽ
എണ്ണ തേച്ചു മിനുക്കിയ തളിക പോൽ
ആമ്പലിലകൾ വെള്ളത്തിലിളകുമ്പോൾ
പച്ച തളികകൾ നിരത്തി വച്ചിട്ടാ
കച്ചോടക്കാരൻ മറഞ്ഞിരിക്കുന്നുവോ
ആരുമറിയാതൊളിച്ചിരിക്കുന്നു വോ
പുലർ വെയിൽ നാളങ്ങൾ പതുങ്ങിയെത്തുമ്പോൾ
ചുവന്ന പൂത്തിരി കത്തുന്ന പോലാ
ആമ്പൽ പൂവുകൾ ചിരിതൂകിടുമ്പോൾ
കൊതുമ്പുവള്ളം തുഴഞ്ഞു പോണമാ
പൂക്കൾ ക്കിടയിലൂടങ്ങു ദൂരെ
ഇളംകാറ്റിൽ തലയാട്ടി വിളിക്കുന്നു വരുമോ
ഈ വസന്തത്തിൻ ശോഭ കാണാൻ
നിങ്ങൾക്കുവേണ്ടി അണിഞ്ഞൊരുങ്ങി
ഒരു പൂക്കാലം കാത്തു നിൽപ്പൂ
പ്രിയമോടെ തുള്ളി തുളുമ്പി നിൽപ്പൂ
ദേവലോകത്തിലെ അപ്സരസ്സുകളെ പോൽ
ആമ്പൽ പൂവുകൾ നൃത്തമാടുമ്പോൾ
പ്രകൃതി ഒരുക്കു മീ നയനമനോഹര
കാഴ്ചയി തെന്നും പൂത്തുനിൽക്കും
ഉള്ളിൽ പൂക്കാലമായ് നിറഞ്ഞു നിൽക്കും