Snehathil chaalicha chathi – സ്നേഹത്തിൽ ചാലിച്ച ചതി

കഷായത്തിൽ വിഷം ചേർത്തും ജ്യൂസ് ചലഞ്ച് നടത്തിയും മെല്ലെ മെല്ലെ ഇല്ലാതാക്കിയ കാമുകന്റെ ഉള്ളിൽ മരണം വരെ കാമുകിയെ സ്വന്തമാക്കാനുള്ള ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കേരളക്കരയ്ക്ക് മറക്കാനാവില്ല.

അത്രമേൽ അവളെ അവൻ സ്നേഹിച്ചിരുന്നു ,
സ്വന്തമാക്കാനേറെ കൊതിച്ചിരുന്നു.
എങ്കിലും എന്തിനീ ചതി അവൾ ചെയ്തു,
വിഷം കൊടുത്തവനെ യാത്രയാക്കി ,
ഈ ഉലകത്തിൽ നിന്നുമേ എന്നേക്കുമായ് .

അവളവൻറെ നെഞ്ചിൻ മിടിപ്പായിരുന്നു ,
അവളവന് ജീവൻറെ ജീവനായിരുന്നു.
അവസാനമായവൾ സ്നേഹത്തിൽ ചാലിച്ചു ,
നൽകിയ ജ്യൂസിനെ സംശയിച്ചില്ലവൻ
സ്നേഹത്തോടകത്താക്കി യാത്ര ചൊല്ലി.

ഛർദ്ദിച്ചവശനായ് തീർന്നപ്പോഴും ,
ആശുപത്രിയിൽ വേദന തിന്നപ്പോഴും ,
അവസാന മൊഴിയവൻ നൽകുമ്പോഴും ,
അവളെ ഒറ്റു കൊടുക്കുവാൻ കഴിഞ്ഞതില്ല ,
അവളെ സംശയിക്കാനവൻ തുനിഞ്ഞുമില്ല.

ചതി പതിയിരുന്നൊരാ ഹൃദയത്തെ ഒട്ടവൻ,
കണ്ടതില്ല തിരിച്ചറിഞ്ഞുമില്ല.
അവളവന്റേതെന്ന് കരുതിയവസാന –
ശ്വാസത്തിലും ജീവനായ് പൊരുതിയവൻ,
അവളെ സ്വന്തമാക്കാനുള്ള സ്വപ്നം ബാക്കിയാക്കി.

Leave a Comment

Your email address will not be published. Required fields are marked *