Narabali – നരബലി

കേരളത്തിനെ നടുക്കിയ ഇലന്തൂരിലെ നരബലിക്കിരയായ സ്ത്രീ ജനങ്ങളുടെ വേദന മനുഷ്യമനസ്സാക്ഷിക്ക് ഒരിയ്ക്കലും മറക്കാനാവാത്ത ഒന്നാണ്.

സമ്പത്ത് കിട്ടിയാൽ എല്ലാം തികയുമെ-
ന്നേതോ ഒരു വിഡ്ഢി ജല്പനം ചെയ്തുപോൽ .
സമ്പത്തു നേടുവാൻ എന്തു കാടത്തവും
ചെയ്യാൻ മടിയാത്ത മാനുഷരുണ്ടിവിടെ.

നരബലി ചെയ്താൽ സർവ്വൈശ്വര്യം വരുമെ-
ന്നോർത്തു ബലി ചെയ്തു രണ്ടു സ്ത്രീ ജനങ്ങളെ ,
കൊല്ലാതെ കൊല്ലുമ്പോൾ പിടയുന്ന ഇരയുടെ ,
പ്രാണന്റെ വേദന ആരറിവൂ.

നരൻ പിശാചാകുമ്പോൾ ,
നരകുലത്തിന്നപമാനമായ്തീർന്നവർ,
നരഭോജികളായ് ഭക്ഷിച്ചു മനുഷ്യ മാംസം .
കൊലയാളികൾ രക്തരക്ഷസ്സുകളായ് ആർത്തു വിളിക്കുമ്പോൾ ,
തളിച്ചു ചോര , ആ പ്രദേശമാകെ .

അന്ധവിശ്വാസത്തിൽ അന്ധരായ് പോയവർ ,
ചെയ്ത ക്രൂരതയ്യ്ക്കൊട്ടും അറുതിയില്ല.
അന്നേരം ഇഞ്ചിഞ്ചായ് പിടഞ്ഞൊരാ പ്രാണനെ ,
കാണുവാനനുവദിച്ചില്ലയാ ക്രൂരത .

അന്ധവിശ്വാസത്തിൽ നിന്നും രക്ഷ നേടൂ പിന്നെ
മനുഷ്യരായ് ജീവിക്കുവാൻ പഠിക്കൂ .
ആരെയും കൊന്നിട്ടിതുവരെ ആരും
സുഖമായ് കഴിഞ്ഞ ചരിത്രമില്ല.

ചെയ്ത കൃത്യത്തിന്നതുപോലെ തന്നെ യൊരു
ശിക്ഷ ഉടനടി നൽകവേണം.
ആ ഭയമില്ലെങ്കിൽ ഇനിയും ഇത്തരം ,
കൃത്യങ്ങളിവിടെ പെരുകും മറക്കേണ്ട .

Leave a Comment

Your email address will not be published. Required fields are marked *