ഓണം – Onam

മലയാളികൾ എന്നും അഭിമാനപൂർവ്വം കൊണ്ടാടുന്ന ഉൽസവമാണ് ഓണം ജാതി മത വ്യത്യാസങ്ങൾ മറന്ന് മാലോകരെല്ലാരും ഒരുപോലെ മഹാബലി ചക്രവർത്തിയെ വരവേൽക്കാൻ ഓണം ആഘോഷിക്കുന്നു

അത്തപ്പൂക്കളമിട്ട മുറ്റത്തോണവെയിൽ ചായം പൂശി
ഓണക്കോടിയുടുത്തു പ്രജകൾ ഓണ സദ്യയൊരുക്കി വച്ചു
ഊഞ്ഞാലിലൂഞ്ഞാലിലാടി വന്നു കുട്ടികൾ
തിരുവാതിര, പുലിക്കളികൾ അണിയിച്ചൊരുക്കി മലയാളം
ഓണമായ് പൊന്നോണമായ് തിരുവോണമായ്
മലയാളക്കരയിലിന്നു ൽ സവമായി

ഓണത്തുമ്പികൾ പാറിപ്പാറി പൂക്കളിൽ തേനുണ്ടിടുമ്പോൾ
ഇളം കാറ്റിൽ തലയാട്ടി തുമ്പയും മുക്കുറ്റിയും
കൊയ്ത്തുപാട്ടിന്നീണവും വള്ളംകളിയുടെ താളവും
ഒത്തുചേർന്നു കേരളക്കര ഒരുങ്ങി നിന്നു .
ഓണമായ് പൊന്നോണമായ് തിരുവോണമായ്
മലയാളക്കരയിലിന്നുൽ സവമായി.

വെള്ളിച്ചിലങ്ക കിലുക്കിയൊഴുകും കുളിരരുവികളും
ഓണപ്പുടവ ഞൊറിഞ്ഞുടുക്കും ഓണ നിലാവും
കിലുകിലെ അലതല്ലും കായലോളവും തീരങ്ങളിലലയടിക്കും അറബിക്കടലും
ഏറ്റുചൊല്ലി ഓണമായ് തിരുവോണമായെന്ന് .
ഓണമായ് പൊന്നോണമായ് തിരുവോണമായ്
മലയാളക്കരയിലിന്നുൽ സവമായി.

ഉപ്പേരീം പപ്പടോംപായസോം കൂട്ടി ഉണ്ട്
ആഹ്ലാദചിത്തരാ യ് ഒരുങ്ങുന്നു മലയാളം
അളവറ്റ ആഘോഷം നിറയുമീ ഉൽ സവത്തിൽ
മാലോകരൊന്നായി വരവേറ്റു മാബലിയെ
ഓണമായ് പൊന്നോണമായ് തിരുവോണമായ്
മലയാളക്കരയിലിന്നുൽ സവമായി.

Leave a Comment

Your email address will not be published. Required fields are marked *