അദ്ധ്യാപകൻ – ADHYAPAKAN

സെപ്റ്റംബർ 5 അദ്ധ്യാപകദിനം. ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ അദ്ധ്യാപകർ നടത്തുന്ന പ്രയത്‌നം എത്ര പ്രശംസിച്ചാലും മതിയാവില്ല.

ആദ്യാക്ഷരം എന്റെ നാവിൽ കുറിച്ചൊരാ
ഗുരുനാഥനെ വണങ്ങുന്നിതാ ഞാൻ ,
ആദ്യാക്ഷരം ‘അ’ എന്നു പഠിപ്പിച്ച
അദ്ധ്യാപകനെ ഞാനോർക്കുന്നു ഇന്നും .

എന്നെ ഞാനാക്കുവാൻ അക്ഷീണം പ്രയത്നിച്ച
ഗുരുനാഥൻമാരിന്നുമുള്ളിലുണ്ട് ,
ഒന്നു തിരിഞ്ഞു നോക്കുമ്പോൾ ഞാനറിയുന്നു
എത്ര മഹത്തുക്കളായവരാണവർ.

നേർവഴി കാട്ടി നടത്തുവാനവരെത്ര
അടവുകൾ പയറ്റിയീ നമ്മിലേയ്ക്ക് ,
ആഗുരുനാഥൻമാരെ വണങ്ങുന്നു
ഈ വരികൾ അവർക്കർച്ചനയാവട്ടെ .

Leave a Comment

Your email address will not be published. Required fields are marked *