ഒരു സ്വാതന്ത്ര്യ ഗീതം – Oru Swathanthriya Geetham

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത് നമുക്ക് നേടിത്തന്ന ധീരന്മാരെ നമ്മൾ മറക്കാതിരിക്കുക. വന്ദേമാതരം

സ്വതന്ത്ര ഭാരതം അഖണ്ഡ ഭാരതം ഒരൊറ്റ ഭാരതം
സ്വാതന്ത്ര്യത്തിന്നുൽസവത്തിന്നമൃതു നാം നുകർന്നിടു മ്പോൾ
ഓർക്കണം നമുക്കു വേണ്ടി ത്യാഗം ചെയ്ത ധീരൻമാരെ
ജീവനും ശരീരവും ഈ രാജ്യത്തിനായ് നൽകിയോർ
സ്വാതന്ത്ര്യത്തിൽ പരം മറ്റൊരമൃതു വേണ്ടെന്നോതിയോർ
കൈകൾ കോർത്ത് കൈകൾ കോർത്ത് നമ്മളൊപ്പം നിൽക്കണം
അഖണ്ഡ ഭാരതം പടുത്തുയർത്തുവാൻ ശ്രമിക്കണം
ഇവിടെയാണ് ഇവിടെയാണ്
ഇവിടെയാണിവിടെയാണിവിടെയാണ്
ഇവിടെ ഈ ഭാരതത്തിലാണ് ജനസ്വാതന്ത്യം.
സ്വതന്ത്ര ഭാരതം അഖണ്ഡ ഭാരതം ഒരൊറ്റ ഭാരതം

ഭാഷകൾ വിവിധ മാണ് വേഷങ്ങൾ വിവിധമാണ്
ജാതിമത വർണ്ണ വർഗ്ഗ ചിന്തകൾ വിവിധ മാണ്.
ഭൂപ്രകൃതി വിവിധമാണ് ആഹാര രീതി വിവിധമാണ്
കശ്മീർ മുതൽ കന്യാകുമാരി വരെ സകലതും വിവിധമാണ്.
എങ്കിലും നാമോർക്കണം ഓർത്തഭിമാനിക്കണം
ഭാരതീയരായ നാം ഒരമ്മെ പെറ്റ മക്കളാ.
ഇവിടെയാണ് ഇവിടെയാണ്
ഇവിടെയാണിവിടെയാണിവിടെയാണ്
ഇവിടെ ഈ ഭാരതത്തിലാണ് ജനസ്വാതന്ത്ര്യം
സ്വതന്ത്ര ഭാരതം അഖണ്ഡ ഭാരതം ഒരൊറ്റ ഭാരതം

സ്വതന്ത്ര ഭാരതത്തിരംഗാവാ വാനിലങ്ങുയർന്നിടുമ്പോൾ
ഓർക്കണം അതിന്നു കീഴിൽ നാം സുരക്ഷരാണെന്ന്
ഭാരതീയരായ നമ്മളൊക്കെ ഒരുമിക്കണം
ഛിദ്രശക്തികൾക്കു നാം വഴങ്ങി ടേ െണ്ടാരിക്കലും
ആസാദി കാ അമൃത് മഹോത്സവ് നാം നടത്തിടുമ്പോൾ
ഭാരതത്തിൻ അഖണ്ഡത തോൽക്കുകില്ലെ വിടെയും
ഇവിടെയാണ്ഇവിടെയാണ്
ഇവിടെയാണ്ഇവിടെയാണ് ഇവിടെയാണ്
ഇവിടെ ഈ ഭാരതത്തിലാണ് ജനസ്വാതന്ത്ര്യം
സ്വതന്ത്ര ഭാരതം അഖണ്ഡ ഭാരതം ഒരൊറ്റ ഭാരതം.

Leave a Comment

Your email address will not be published. Required fields are marked *