പ്രകൃതിയിലെ നിഷ്ക്കളങ്കമായ സംഗീതത്തിന്റെ ഉത്തമ ഉദാഹരണമാണ് നഞ്ചിയമ്മയുടെ പാട്ട്. അത്തരമൊരു വ്യക്തിക്ക് ദേശീയ അവാർഡ് കിട്ടിയതിൽ നാമേവരും അഭിമാനിക്കേണ്ടതാണ്.
നഞ്ചിയമ്മ പാടും പാട്ടിലുണ്ട് സംഗീതം
പ്രകൃതിയോടിണങ്ങിയ കാടിന്റെ സംഗീതം.
ഉള്ളിന്റെ ഉള്ളിലോ, ഹൃദയത്തിലോ
അത് ആഴത്തിൽ പതിഞ്ഞിറങ്ങുന്നു.
നമ്മെ മറന്നു നാം അതിനൊപ്പം ചുവടു വയ്ക്കും.
നിഷ്ക്കളങ്കയായൊരു ആദിവാസി
പുറം ലോകത്തെ മായകൾ അറിയാത്ത വർ
ഉള്ളു തുറന്നു പാടുന്ന കേൾക്കുമ്പോൾ
അറിയാതെ ഹൃദയം അലിഞ്ഞു പോകും
നമ്മെ മറന്നു നാം അതിനൊപ്പം ചുവടു വയ്ക്കും
തീപ്പുകയൂതിയ തൊണ്ടയിൽ നിന്നും
അനർഗളം വാഗ്ദേവത ഒഴുകിയിറങ്ങു മ്പോൾ
കാടിന്റെ താളവും ചെറു മർമ്മരങ്ങളും
കേട്ടുവാ പാട്ടിൽ ലയിച്ചു പോകും
നമ്മെ മറന്നു നാo അതിനൊപ്പം താളമിടും.