ആദിവാസി ഗോത്രവിഭാഗത്തിൽ നിന്നും ആദ്യമായി ഒരു വനിത ഇൻഡ്യൻ രാഷ്ട്രപതിയായപ്പോൾ നമ്മുടെ ചരിത്രം തന്നെ ഇവിടെ തിരുത്തിക്കുറിക്കപ്പെടുകയാണ്.
ഇതാണ് ഭാരതം , ഇതെന്റെ ഭാരതം
ആദിവാസി ഗോത്ര വനിത രാഷ്ട്രപതി പദത്തിലെത്തി
ലോകം മുഴുവനാദരിക്കും നാരിയായി
വാണിടുന്നൊരെന്റെ ഭാരതം
ഇതെന്റെ ഭാരതം ഇതെന്റെ ഭാരതം.
ആദിവാസി മഹിളയായ ദ്രൗപദി മുർമുവിന്ന്
ഭാരതത്തിൻ രാഷ്ട്ര പതിയായ് വിരാജിച്ചിടുമ്പോൾ
ഗാന്ധിജി വിഭാവനം ചെയ്തൊരാ സ്വപ്നമിതാ
യാഥാർത്ഥ്യമായി മുന്നിൽ അവതരിച്ചു നിന്നിടുന്നു
ഒരിയ്ക്കലും മറക്കുകില്ലൊരിക്കലും മറക്കുകില്ല
ഭാരതത്തിൻ ചരിത്രം തിരുത്തിക്കുറിച്ചൊരാ വനിതയെ
ഇതാണ് ഭാരതം ഇ തെന്റെ ഭാരതം.
സ്ത്രീ സമത്വമല്ല സ്ത്രീയാണ് ശക്‌തി യെന്നു
ലോകമാകെ വിളംബരം ചെയ്യു മെന്റെ ഭാരതം.
ജാതിമത വർണ്ണ വർഗ ചിന്തകൾക്കതീതമാണ്
ഭാരതത്തിൻ സംസ്ക്കാരമെന്നോ തിടുന്നിതാ
” ലോകാ സമസ്താ സുഖിനോ ഭവന്തു “
എന്ന ആപ്ത വാക്യമെന്നും സർവ്വദാ മുഴങ്ങിടട്ടെ.
ഇതാണ് ഭാരതം, ഇ തെന്റെ ഭാരതം.