Mullaperiyar Dam – മുല്ലപ്പെരിയാർ ഡാം

ഓരോ മഴക്കാലവും നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു പേരാണ് മുല്ലപ്പെരിയാർ ഡാം . എന്തു സംഭവിക്കും എന്നറിയാതെ താങ്ങാനാവാത്ത ഭാരവും ചുമന്ന് ഇപ്പോഴും ആ ഡാം അങ്ങനെ നിൽക്കുകയാണ്

ഓരോ മഴക്കാലവും ഓർമ്മിപ്പിക്കുന്നു ,

 മുല്ലപ്പെരിയാർ എന്ന നാമം ,

 വാർത്തകളിൽ  ഇടം നേടുന്നു  പിന്നെയോ ,

വാശിയേറും അന്തിചർച്ചയാകുന്നു .

 

ഓരോരോ കക്ഷിയും ന്യായാന്യായങ്ങൾ നിരത്തുന്നു ,

ഒടുവിൽ വാക്കേറ്റവും പഴിചാരലും മിച്ചമായ് ,

പ്രസ്താവനകളും ചർച്ചകളും പിന്നെ ,

 നീളുന്നു  വാദങ്ങൾ കോടതിക്കുള്ളിലും .

 

വാദിച്ചു വാദിച്ചു നേടുന്നു പലവരും ,

വെള്ളത്തിൻ കണക്കുകൾ തിട്ടപ്പെടുത്തുന്നു ,

വെള്ളത്തിനറിയില്ല ഡാമിനും അറിയില്ല ,

അളവെത്രയാ  ഈ വിധി നിർണയത്തിങ്കൽ .

 

പേമാരി കോരി ചൊരിയുമ്പോൾ അളവില്ലാതെത്തും ,

വെള്ളത്തെ താങ്ങാനാവുമോ ?

സന്ദേഹം ഉള്ളിൽ പേറി നിൽക്കുന്നുവാ,

 ഡാമോ ഇനിയും എന്തെന്നറിയാതെ .

 

ഇങ്ങനെ നിൽക്കുവാൻ കെൽപ്പേകണേ,

എനിക്കൊന്നും തകർക്കുവാൻ ഇഷ്ടമല്ല ,

താങ്ങുവാൻ പറ്റാതെ വന്നീടുകിൽപറയാൻ ,

ഒന്നു മാത്രമേയുള്ളൂ “കുറ്റം എന്റേതല്ല ” .

 

പരിഹാരം കാണേണ്ട  സമയത്തു തർക്കിച്ചു ,

സമയം കളഞ്ഞതു നിങ്ങളല്ലേ ,

ജനത്തോട് പറയുവാൻ ഒന്നേ ഉള്ളെന്നിൽ ,

” ക്ഷമിക്കണം ” എന്നൊരു വാക്കു മാത്രം.

Leave a Comment

Your email address will not be published. Required fields are marked *