ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി താണ്ഡവമാടി ക്കൊണ്ടിരിക്കുകയാണ്. രോഗികൾ മതിയായ ഓക്സിജൻ ലഭിക്കാതെ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥയെക്കുറിച്ചാണ് ഈ കവിത .
ഓക്സിജൻ എന്നൊരാ വാതകത്തെപ്പറ്റി
ക്ലാസ്സെടുത്തു മാഷ് പറഞ്ഞു തന്നു
പ്രാണവായു വാം ഇതുണ്ട് സുലഭമായ് ഭൂമിയിൽ
ശ്വസനം ചെയ്യുവാൻ വേണമീ ഓക്സിജൻ
കാലചക്രം മെല്ലെ തിരിഞ്ഞിങ്ങു വന്നപ്പോൾ ശാസ്ത്രങ്ങളൊക്കെ പഠിച്ചവർ കേമരായ്
മനുഷ്യ ശരീരവും ബഹിരാകാശ വും
കൈപ്പിടിയിലെന്നോർത്തു ഞെളിഞ്ഞിരുന്നു.
ഈ ഊഴിയെപ്പോലും ഒരു നിമിഷാർദ്ധത്തിൽ
തവിടുപൊടിയാക്കുവാൻ കെൽപ്പു നേടി
സ്വന്തം സുഖത്തിനായെന്തും ചെയ്യുവാൻ
മടിയില്ലാതെ വിലസി നിൽപ്പൂ
നിസ്സഹായരായ് കേഴുന്നു മാനവരിന്നി താ
പിടയുന്നു പ്രാണനായ് ഓക്സിജനായ്
ആശുപത്രികൾ നിറയുന്നു ശ്മശാനങ്ങൾ നിറയുന്നു
ശവങ്ങളോ പെരുകുന്നു അനുദിനം ചുറ്റിലും.
ആരോഗ്യ പ്രവർത്തകർ തികയുന്നതേയില്ല
നിയമപാലകരോ തളരുന്നു പിന്നെയും
ഭരണാധികാരികൾ പകച്ചു നിൽക്കുന്നുവോ
എന്തു ചെയ്യേണമെന്നറിയാതെ ജനതയും
” ഹേ ! മനുജാ! ഈ ഭൂവിൽ നീയെത്ര നിസ്സാരനെന്നറിയുക “
ഈ ഭൂവിൽ നീയെത്ര നിസ്സാരനെന്നോ തി
താണ്ഡവമാടുന്നു കൊറോണ ചുറ്റിലും
മനുഷ്യന്റെ ദൃഷ്ടിക്കോ ഗോചരമല്ലാത്ത
താനെത്ര കേമനെന്നോതുന്നു പിന്നെയും
താനെത്ര കേമനെന്നോതുന്നു പിന്നെയും
ലോകം മുഴുവൻ സുഖമായ് ഭവിക്കുവാൻ
അഹന്തകൾ പാടെ വെടിഞ്ഞിടേണം
ഈ മഹാമാരിയെ നിർമ്മാർജ്ജനം ചെയ്യാൻ
വാക്‌പോരുകൾ മാറ്റി ഒരുമിച്ചു നിൽക്കണം.