Naattu vazhikal – നാട്ടുവഴികൾ
നാട്ടുവഴികളിലൂടെ നാട്ടുവഴികളിലൂടെ വീണ്ടുമൊന്നു സഞ്ചരിക്കാനെൻറെയുള്ളിൽ മോഹം ഞാറുകൾ പച്ച വിരിച്ച വയലിൻ വരമ്പിലൂടെ നടക്കണം കിളികൾ പാടും കുന്നിൻ ചെരുവിലെ വഴികളിലൂടെ നടക്കണം വഴിയിൽ മേയാൻ കെട്ടിയ പശുവിനെ പുല്ലു തീറ്റാൻ മോഹം പ്ലാവില കാട്ടി ആടിനെ വേലീൽ കയറ്റി നിർത്താൻ മോഹം മാവിൽ കല്ലെറിഞ്ഞിട്ടാ മാങ്ങ വീഴ്ത്താൻ മോഹം കുളത്തിൽ കല്ലെറിഞ്ഞിട്ടാ ഓളങ്ങളെണ്ണാൻ മോഹം നാട്ടുവഴികളിലൂടെ നാട്ടുവഴികളിലൂടെ വീണ്ടുമൊന്നു സഞ്ചരിക്കാനെന്റെയുള്ളിൽ മോഹം . തൊട്ടാൽ വാടിയെ വീണ്ടും വീണ്ടും തൊട്ടുറക്കാൻ മോഹം മൺപാതയിലെ മണ്ണിൽ കാലാൽ […]